ഹൈദരാബാദിനെ തോല്‍പ്പിച്ച് ബെംഗളൂരു


ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 67 റണ്‍സിന് തോല്‍പ്പിച്ച് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത് ബെംഗളൂരു ഉയര്‍ത്തിയ 193 റണ്‍സ് ലക്ഷ്യത്തിലേക്കുള്ള ഹൈദരാബാദ് ബാറ്റിങ് 125 റണ്‍സില്‍ അവസാനിച്ചു. രാഹുല്‍ ത്രിപാഠിയുടെ (58) പ്രകടനം വെറുതെയായി. 5 വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. നായകൻ ഡുപ്ലെസിയാണ് (50 പന്തിൽ 73) ബെംഗളൂരുവിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

Post a Comment

Previous Post Next Post