ന്യുഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് വീണ്ടും വര്‍ധന. പുതുതായി 3,805 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 7.3 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കേരളം രാജ്യത്ത് മൂന്നം സ്ഥാനത്താണുള്ളത്.
അഞ്ച് സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളില്‍ മുന്നില്‍.
ഡല്‍ഹിയില്‍ മാത്രം 1,656 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഹരിയാന(582), കേരളം(400), ഉത്തര്‍പ്രദേശ്(320), മഹാരാഷ്ട്ര(205) എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളില്‍ മുന്നില്‍. രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ 83.13 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post a Comment