കാംബല്‍ വില്‍സണിനെ എയര്‍ ഇന്ത്യ മേധാവിയായി നിയമിച്ചു


മുംബൈ: എയര്‍ ഇന്ത്യയുടെ സിഇഒയും എംഡിയുമായി വിന്‍സന്‍ കാംബലിനെ നിയമിച്ചു .നിലവില്‍ സിങ്കപ്പൂ‍ര്‍ എയ‍ര്‍ലൈന്‍സിന്‍റെ ഭാഗമായ സ്കൂട്ട് എയറിന്‍റെ സിഇഒയാണ് കാംബല്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം എയര്‍ ഇന്ത്യയില്‍ ചേരും. ന്യൂസീലന്‍ണ്ട് സ്വദേശിയായ അദ്ദേഹത്തിന് വ്യോമയാന മേഖലയില്‍ 26 വ‌ര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ട്. ടര്‍ക്കിഷ് എയര്‍ലൈന്‍ ചെയര്‍മാന്‍ ആയിരുന്ന ഇല്‍ക്കര്‍ ഐസിയെ എംഡിയായി നിയമിക്കാന്‍ നേരത്തെ എയര്‍ ഇന്ത്യാ മാനേജ്മെന്‍റ് തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറുകയായിരുന്നു.


കാംബല്‍ വില്‍സൺ

1996-ല്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍്റെ ഓക്ക് ലന്‍ഡ് ഓഫീസില്‍ ചേര്‍ന്ന കാംബല്‍ 2006-ല്‍ കാനഡയിലെ എയര്‍ലൈന്‍സ് ഓപ്പറേഷന്റെ വൈസ് പ്രസിഡന്റായി നിയമിതനായി. 2 വര്‍ഷത്തിനുശേഷം, ഹോങ്കോങ്ങിന്റെയും പിന്നീട് 2010-ല്‍ ജപ്പാന്‍്റേയും ചുമതലയുള്ള ജനറല്‍ മാനേജരായി പ്രവ‍ര്‍ത്തിച്ചു. 2016 ജൂണില്‍ കാംബെല്‍ സ്കൂട്ട് വിട്ടു. തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്‍്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
എയര്‍ ഇന്ത്യയിലേക്ക് കാംബെലിനെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ആഗോള വ്യോമയാന മേഖലയില്‍ ദീ‍ര്‍ഘകാലത്തെ പ്രവ‍ര്‍ത്തന പരിചയമുള്ള വ്യവസായ വിദഗ്ധനാണ് അദ്ദേഹം. കൂടാതെ, ഏഷ്യയില്‍ ഒരു എയര്‍ലൈന്‍ ബ്രാന്‍ഡ് (സ്കൂട്ട്) വള‍ര്‍ത്തിയെടുത്തതിന്‍്റെ ചരിത്രവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍്റെ അറിവും പ്രവര്‍ത്തന പരിചയവും എയര്‍ ഇന്ത്യയ്ക്ക് പ്രയോജനപ്പെടും. എയര്‍ ഇന്ത്യയെ ഒരു ലോകോത്തര വിമാനക്കമ്ബനിയായി മാറ്റിയെടുക്കാനുള്ള ദൗത്യത്തില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു," കാംബല്‍ വില്‍സണെ എയര്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ടാറ്റാ ഗ്രൂപ്പ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Post a Comment

Previous Post Next Post