കണ്ണൂര്‍: മോഷണശ്രമത്തിനിടെ കിണറില്‍ കാല്‍തെറ്റി വീണ കള്ളനെ ഫയര്‍ഫോഴ്‌സ് കരയ്‌ക്ക് കയറ്റി പോലീസിലേല്‍പ്പിച്ചു.
തളിപ്പറമ്ബ് മുയ്യം സ്വദേശിയായ എപി ഷെമീര്‍ എന്ന മുപ്പത്തി അഞ്ചു കാരണാണ് പിടിയിലായത്. കണ്ണൂര്‍ എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്ബത്തടത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നാടകീയ സംഭവങ്ങള്‍. കണ്ണൂര്‍ മാതമംഗലം തുമ്ബത്തടത്തിലെ അദ്ധ്യപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവസമയം, വീട്ടുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കിണറിന്റെ ആള്‍മറ വഴി സണ്‍ഷെഡ് വഴി വീടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തില്‍ കള്ളന്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നിഗഗമനം. നിലവിളിയും ബഹളവും കേട്ടെത്തിയ അയല്‍ക്കാര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഷെമീറെന്നാണ് പോലീസ് നല്‍കുന്ന വിവരം.പ്രതി വന്നതെന്ന് സംശയിക്കുന്ന ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീടിനടുത്ത കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബെക്ക്
Post a Comment