തിരുവനന്തപുരം: അടുത്ത നാലു ദിവസം സംസ്ഥാനത്തു ചില സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. ഇന്നു കോട്ടയം , എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ പൂഞ്ഞാറിൽ അതിശക്തമായ മഴയാണു പെയ്തത്. 15 സെന്‍റീമീറ്റർ മഴയാണു പൂഞ്ഞാറിൽ പെയ്തിറങ്ങിയത്. ഈ മാസം 15 വരെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Post a Comment