കൊല്ലം : കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കിണറ്റില്‍ കുടുങ്ങിപ്പോയ തൊഴിലാളിക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.
കൊട്ടിയം പുഞ്ചിരിച്ചിറയിലാണ് സംഭവം. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റില്‍ കുടുങ്ങിപ്പോയത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സുധീര്‍ അപകടത്തില്‍ പെട്ടത്. 60 അടി താഴ്ചയുള്ള കിണറിനുള്ളിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കുന്നത്. പൊലീസിനും അഗ്‌നിരക്ഷാ സേനയ്‌ക്കുമൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്
Post a Comment