ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരും ; സ്കൂള്‍ മാന്വലിന്റെ കരട് പുറത്തിറക്കി


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്കൂള്‍ മാനുവല്‍ കരട് പുറത്തിറക്കി.


1-8 ക്ലാസ് വിദ്യാര്‍ഥികളില്‍നിന്ന് ഒരുതരത്തിലുള്ള ഫീസും ഈടാക്കരുത്. സ്കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ചുള്ള ആധികാരികരേഖയായ സ്കൂള്‍ മാന്വലിന്റെയും ഏകോപനത്തോടെയുള്ള പഠനപ്രവര്‍ത്തന ങ്ങള്‍ വിശദമാക്കുന്ന അക്കാദമിക് മാസ്റ്റര്‍പ്ലാ നിന്റെയും കരടാണു മന്ത്രി വി.ശിവന്‍കുട്ടി പു റത്തിറക്കിയത്.
കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച്‌ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണെങ്കിലും കേരളത്തില്‍ വിദ്യാഭ്യാസച്ചട്ടം അനുസരിച്ച്‌ 5 ആയി തുടരുമെന്നാണു മാന്വലില്‍ വ്യക്തമാക്കുന്നത്. 9-ാം ക്ലാസ് വരെ പ്രവേശനത്തിനു 3 മാസത്തെയും 10-ാം ക്ലാസിലേക്ക് 6 മാസത്തെയും വയസ്സിളവ് ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് അനുവദിക്കാം.
പിടിഎ, ക്ലാസ് പിടിഎ, സ്കൂള്‍ മാനേജ്മെ കമ്മിറ്റി, മാതൃസമിതി, പൂര്‍വ വിദ്യാര്‍ഥി സംഘടന തുടങ്ങിയ വിവിധ സമിതികളുടെ ഘടന, ചുമതലകള്‍, ഫണ്ട് വിനിയോഗംഎന്നിവ മാന്വലില്‍ വിശദമാക്കുന്നു. പിടിഎ കമ്മിറ്റികളില്‍ രക്ഷിതാക്കളുടെയും അധ്യാപ കരുടെയും പ്രതിനിധികളില്‍ പകുതിയെങ്കിലും വനിതകളായിരിക്കണം. അധ്യാപകര്‍ സ്വകാര്യ ട്യൂഷനും മറ്റു സ്വകാര്യ പഠനപ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്നു സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി ഉറപ്പാക്കണം.

Post a Comment

Previous Post Next Post