ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ ആല്‍ഫ്രഡ് ഓ.വിക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 57ാം റാങ്ക്

 


ചെറുപുഴ: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപി‌എസ്‌സി) നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശിയായ ആല്‍ഫ്രഡ് ഓ.വി 57ാം റാങ്ക് നേടി.ഒരപ്പനിയില്‍ ഓ.ജെ വിന്‍സെന്റ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.


ചെറുപുഴ സെന്റ് ജോസഫ്സ് ഹെെസ്കൂള്‍, സെന്റ് മേരീസ് ഹെെസ്കൂള്‍, തോമാപുരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദ പഠനം ബംഗളുരു ക്രെെസ്റ്റ് കോളേജിലായിരുന്നു.തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു വര്‍ഷം സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തു. അതിനുശേഷം തിരുവനന്തപുരത്തെ ഐ ലേണ്‍ അക്കാദമിയിലായിരുന്നു സിവില്‍ സര്‍വ്വീസ് പരിശീലനം. മൂന്നാമത്തെ  ശ്രമത്തിലാണ് ആല്‍ഫ്രഡ് 57ാം റാങ്ക് കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 310ാം റാങ്ക് നേടിയിരുന്നു.



Post a Comment

Previous Post Next Post