സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു


തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

ഇന്ധനവില വര്‍ദ്ധനവും കോവിഡ് വ്യാപനവും മൂലം വാഹന ഉടമകള്‍ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി. നേരത്തെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post