വിനോദസഞ്ചാരകേന്ദ്രമായ പാലക്കയത്ത് 16 ഡി തിയേറ്റർ പ്രവർത്തനം തുടങ്ങി. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സംരംഭമാണിത്. ആധുനിക സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നരീതിയിലാണ് സംവിധാനം ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. 10 മിനിറ്റിൽ താഴെയുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഒരാൾക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. 12 ഡി തിയേറ്ററാണ് നിലവിൽ ജില്ലയിൽ ഉണ്ടായിരുന്നത്.
ഇതോടൊപ്പം ഫിഷ് സ്പായുടെ പ്രവർത്തനം അടുത്തദിവസം തുടങ്ങും. മീനുകളെ ഉപയോഗിച്ച് പാദങ്ങൾ ശുചിയാക്കുന്ന സംവിധാനവും മലയോരമേഖലയിൽ ആദ്യത്തേതാണ്. 50 രൂപയാണ് ഇതിന്റെ നിരക്ക്. രണ്ടിനും കൂടി ഒന്നിച്ചെടുത്താൽ 150 രൂപ മതി.
Post a Comment