നാറാത്ത്: നാറാത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.
കണ്ണാടിപ്പറമ്ബ് പാറപ്പുറം സ്വദേശി ഇബ്രാഹിം ഹാജി (62)മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.
കമ്ബില്‍ ഭാഗത്തുനിന്ന് വരുന്ന കെ എല്‍13 ഡബ്‌ള്യു 1116 സ്‌കൂട്ടറും സ്‌റ്റെപ്പ് റോഡ് ഭാഗത്തേക്ക് പോകുന്ന കെ എല്‍ 59 കെ 3319 പിക്കപ്പ് വാനുമാണ് കുട്ടിയിടിച്ചത്. പരിക്കേറ്റ യാത്രികനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇബ്രാഹിം ഹാജി സൗദി കെഎംസിസിയുടെ ദീര്‍ഘകാല പ്രവര്‍ത്തകനായിരുന്നു. നിലവില്‍ പാറപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് ആണ് . മയ്യില്‍ പോലിസ് സ്ഥലത്തെത്തി.
Post a Comment