കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ രണ്ടാം ദിവസവും മാറ്റമില്ല. പവന് 39,440 രൂപയിലും ഗ്രാമിന് 4,930 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 39,880 രൂപ ഏപ്രില്‍ 18ന് രേഖപ്പെടുത്തിയിരുന്നു. ഈ വില 19നും തുടര്‍ന്നു. 20ന് വില 39,320 ആയി കുറഞ്ഞു.
ഏപ്രില്‍ നാലിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 38,240 രൂപയായിരുന്നു പവന്‍ വില.
Post a Comment