കെജിഎഫ് പ്രദര്‍ശിപ്പിക്കുന്നതിനിടെ തര്‍ക്കം; രാജശ്രീ തിയറ്ററില്‍ മൂന്നു റൗണ്ട് വെടിവെയ്പ്പ്; ഒരാള്‍ക്ക് ഗുരുതര പരുക്ക്


ബെംഗളൂരു: കെജിഎഫ് ചാപ്റ്റര്‍ 2 പ്രദര്‍ശിപ്പിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ തിയറ്ററില്‍ വെടിവെയ്പ്പ്.

കര്‍ണാടക ഹാവേരിയിലെ രാജശ്രീ തിയറ്ററിലാണ് സിനിമാ പ്രദര്‍ശനത്തിനിടെ വെടിവെയ്പ്പ് ഉണ്ടായത്. സീറ്റില്‍ ചവിട്ടിയത് ചോദ്യം ചെയ്യുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വെടിവെയ്പ്പില്‍ വസന്തകുമാര്‍ എന്ന ഇരുപത്തിയെട്ടുകാരന് ഗുരുതരമായി പരുക്കേറ്റു. ഇയാളുടെ വയറ്റില്‍ 2 വെടിയുണ്ടകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്.

വസന്തകുമാര്‍ മുന്‍സീറ്റിലേക്കു കാലെടുത്തുവച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായായിരുന്നു. ഇതു ചോദ്യം ചെയ്ത ആള്‍ പുറത്തുപോയി തോക്കുമായി വന്ന് 3 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. തിയറ്ററിലുണ്ടായിരുന്നവരെല്ലാം ഭയന്നു പുറത്തേക്കോടി. ഒളിവില്‍ പോയ അക്രമിക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. വസന്തകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post