വില കൂടിയ നാല് ബ്രാൻഡുകൾ കൂടുതൽ വിൽക്കണം' ; വിചിത്ര ഉത്തരവുമായി ബെവ്കോ


തിരുവനന്തപുരം: വില കൂടിയ ബിയറുകൾ വിറ്റഴിക്കണമെന്ന വിചിത്ര ഉത്തരവുമായി ബെവ്കോ. ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കുമാണ് ബെവ്കോ നിർദേശം നൽകിയിരിക്കുന്നത്.

140-160 വരെ വിലയുള്ള നാല് പ്രത്യേക ബ്രാൻഡുകളുടെ 63945 കേസ് ബിയർ ഒരു മാസത്തിനുള്ളിൽ വിൽക്കണമെന്നാണ് ഔട്ട്ലെറ്റുകൾക്ക് നൽകിയ നിർദേശം. നിശ്ചയിച്ച കണക്കിലുള്ള ബിയർ വിറ്റുനൽകിയാൽ വിലയിലെ 20 ശതമാനം ബെവ്കോയ്ക്ക് എടുക്കാമെന്ന കരാർ പ്രകാരം വലിയ ലാഭം പ്രതീക്ഷിച്ചാണ് ബെവ്കോ ഉത്തരവിറക്കിയിരിക്കുന്നത്.
വിലകുറഞ്ഞ ബ്രാൻഡുകളുടെ സ്റ്റോക്കുള്ളപ്പോഴാണ് മുന്തിയ ബ്രാൻഡുകൾ പ്രത്യേകമായി വിൽക്കാൻ നിർദേശിച്ചിരിക്കുന്നത്. വിചിത്ര ഉത്തരവിനെതിരേ ജീവനക്കാർ രംഗത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post