ഇന്ത്യയില്‍ വന്‍ സൈബര്‍ ആക്രമണത്തിന്​ സാധ്യതയെന്ന്​​ കേന്ദ്രസര്‍ക്കാറിൻ്റെ മുന്നറിയിപ്പ്


ഡല്‍ഹി: കോവിഡ്​ മുന്നറിയിപ്പെന്ന വ്യാജേന ഇന്ത്യയില്‍ വന്‍ സൈബര്‍ ആക്രമണത്തിന്​ സാധ്യതയെന്ന്​​ കേന്ദ്രസര്‍ക്കാറിന്‍െറ മുന്നറിയിപ്പ്​.

​വ്യക്​തിഗത വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും ചോര്‍ത്തുന്ന ഫിഷിങ്​ ആക്രമണമാണ്​ ഉണ്ടാവുകയെന്നും ​സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സെര്‍ട്ട്​-ഐ.എന്‍ പറയുന്നു.

ഉത്തരകൊറിയന്‍ ഹാക്കര്‍മാരാണ്​ സൈബര്‍ ആക്രമണത്തിന്​ തയാറെടുക്കുന്നത്​. കോവിഡുമായി ബന്ധപ്പെട്ടതെന്ന​ വ്യാജേന​ ഇ-മെയിലുകള്‍ എത്തുമെന്നാണ്​ സൈബര്‍ വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നത്​. ഇമെയിലിലെ ലിങ്കില്‍ ക്ലിക്ക്​ ചെയ്​താല്‍ മറ്റൊരു വെബ്​സൈറ്റിലേക്ക്​ പോവുകയും സൈറ്റിലെ ഫയല്‍ ഡൗണ്‍ലോഡ്​ ചെയ്യുകയും ചെയ്യ​ുന്നതോടെ കമ്ബ്യൂട്ടറിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക്​ ലഭിക്കുന്നു. വ്യക്​തിഗത വിവരങ്ങളും സാമ്ബത്തിക ഇടപാട്​ സംബന്ധിച്ച വിവരങ്ങളുമാണ്​ ഹാക്കര്‍മാര്‍ ചോര്‍ത്തുക.

20 ലക്ഷം ഇമെയില്‍ ഐ.ഡികളിലേക്ക്​ ഫിഷിങ്​ മെയില്‍ എത്താമെന്നാണ്​ മുന്നറിയിപ്പ്​. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്​, ചെന്നൈ, അഹമ്മദാബാദ്​ തുടങ്ങിയ നഗരങ്ങളില്‍ സൗജന്യ കോവിഡ്​ ടെസ്​റ്റ്​ നടത്തി നല്‍കാമെന്ന്​ പറഞ്ഞാവും മെയിലുകള്‍ എത്തുക. മെയിലിനൊപ്പമുള്ള അറ്റാച്ച്‌​മ​െന്‍റുകള്‍ തുറക്കുകയോ ലിങ്കുകളില്‍ ക്ലിക്ക്​ ചെയ്യാതിരിക്കുകയോ ചെയ്യുന്നത്​ മാത്രമാണ്​ സൈബര്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഏകപോംവഴിയെന്നും വിദഗ്​ധര്‍ അറിയിക്കുന്നു.

Post a Comment

Previous Post Next Post