തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ തൊഴില്‍ സമയം 12 മണിക്കൂര്‍ ആക്കാന്‍ നീക്കം. കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം ഇന്ന് നടക്കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കും.
നിലവിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കത്തിന് പിന്നിലെ കാരണം.
സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം വര്‍ധിപ്പിക്കുക അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് കെഎസ്‌ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. അതേസമയം, മാനേജ്‌മെന്തിനെതിരെ കടുത്ത അതൃപ്‌തി മുമ്ബും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്‌തമായി എതിര്‍ക്കാനാണ് സാധ്യത.
കെഎസ്‌ആര്‍ടിസി സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരികയാണ്. അതിനിടെ ശമ്ബള പ്രതിസന്ധി രൂക്ഷമായതോടെ ട്രേഡ് യൂണിയനുകള്‍ സമരം ശക്‌തമാക്കിയിരുന്നു. വിഷു ദിനത്തില്‍ ശമ്ബളം ഇല്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫിസുകളിലും ധര്‍ണ നടത്തിയിരുന്നു. ഈ മാസം 28ആം തീയതി സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment