കൊടുങ്ങല്ലൂര്‍ എറിയാട് യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്ന യുവാവ് തൂങ്ങി മരിച്ചു. എറിയാട് സ്വദേശിയായ റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് റിന്‍സിയെന്ന യുവതിയെ മക്കളുടെ മുന്നിലിട്ടാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്നു റിയാസ്. വ്യാഴാഴ്ച രാത്രി സ്‌കൂട്ടറില്‍ തുണിക്കട അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു റിന്‍സിയെ റിയാസ് വെട്ടിയത്.
വെട്ടേറ്റ് ചികിത്സയിലായിരുന്ന റിന്‍സി ഇന്നലെയാണ് മരിച്ചത്. കൊലപാതകത്തിനുശേഷം പൊലീസ് റിയാസിനായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് 500 മീറ്റര്‍ അകലെ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
Post a Comment