Home ഇലക്ട്രിക് വാഹനങ്ങള്‍:കണ്ണൂരിൽ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കല്‍ അന്തിമഘട്ടത്തിലേക്ക് Alakode News March 19, 2022 0 കണ്ണൂര്‍: ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള വൈദ്യുതി ചാര്‍ജിങ് പോയന്റുകള്‍ തയാറാവുന്നു.കെ.എസ്.ഇ.ബി, ഗതാഗത വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ ഒരു നിയോജക മണ്ഡലത്തില്‍ അഞ്ചെണ്ണം എന്ന ക്രമത്തില്‍ പോയന്റുകള്‍ സ്ഥാപിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷനില്‍ കൂടുതല്‍ പോയന്റുകള്‍ സ്ഥാപിക്കും.നിയോജക മണ്ഡലത്തില്‍ അതത് എം.എല്‍.എമാര്‍ നിശ്ചയിച്ച പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പോയന്റുകള്‍ സ്ഥാപിക്കുക. ഒരു മാസത്തിനകം മലയോരത്തടക്കം സേവനം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി അധികൃതര്‍.ഇലക്ട്രിക് സ്കൂട്ടര്‍, ഓട്ടോറിക്ഷ എന്നീ വാഹനങ്ങള്‍ക്കാണ് പോയന്റുകള്‍ ഉപകരിക്കുക. പോയന്റുകള്‍ സ്ഥാപിക്കല്‍ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. വൈദ്യുതി കണക്ഷന് നല്കല് രണ്ടാംഘട്ടത്തില്‍ നടക്കും. ജില്ലയുടെ മുഴുവന്‍ ഭാഗങ്ങളിലും സ്ഥാപിച്ചതിനുശേഷമാണ് ഉദ്ഘാടനം നടക്കുക. അതിനുശേഷമാണ് ഉപഭോക്താക്കള്‍ക്ക് പോയന്റുകളില്‍നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം ലഭിക്കുക.മൊബൈല്‍ ആപ് വഴിയാണ് വൈദ്യുതി നിരക്ക് ഉപഭോക്താവ് അടക്കേണ്ടിവരുക. ഇതിനുള്ള ക്യു.ആര് കോഡ് സൗകര്യമടക്കം ചാര്‍ജ് പോയന്റുകളില്‍ സജ്ജീകരിക്കും. പോയന്റില്‍ സ്ഥാപിച്ച സോക്കറ്റില്‍നിന്ന് വണ്ടിയിലെ ചാര്‍ജിങ് കേബിള്‍ ഉപയോഗിച്ചാണ് വൈദ്യുതി ചാര്‍ജ് ചെയ്യുക
Post a Comment