പൂരക്കളി മറത്തുകളി കലാകാരന് വിലക്ക്


കണ്ണൂരിൽ പൂരക്കളി മറത്തുകളി കലാകാരനെ വിലക്കി ക്ഷേത്ര കമ്മിറ്റി. മകൻ ഇതരമതസ്ഥയെ വിവാഹം കഴിച്ചെന്ന കാരണം പറഞ്ഞാണ് നടപടി. കരിവെള്ളൂർ സ്വദേശി വിനോദ് പണിക്കരെയാണ് ആചാരത്തിന് കളങ്കം വരുമെന്ന് പറഞ്ഞ് ക്ഷേത്ര കമ്മിറ്റി വിലക്കിയിരിക്കുന്നത്. മറ്റുള്ളവർ ഇക്കാര്യത്തിൽ ഇടപെടേണ്ട എന്നുമാണ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ നിലപാട്. സംഭവം വൻ വിവാദമായിട്ടുണ്ട്.

Post a Comment

Previous Post Next Post