സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയില്‍ ഇടിവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്.
ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,635 രൂ​പ​യും പ​വ​ന് 37,080 രൂ​പ​യു​മാ​യി.
ഇന്നലെയും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്നലെ കു​റ​ഞ്ഞ​ത്.
രണ്ടു ദിവസം കൊണ്ട് 720 രൂപയാണ് പവന് കുറഞ്ഞത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചു കയറിയിരുന്നു.
റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Post a Comment

Previous Post Next Post