യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി.വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം.
ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്.
നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം ഉക്രൈനിലേക്ക് പുറപ്പെട്ടത്.
ഇതുകൂടാതെ ഫെബ്രുവരി 26,26 മാര്‍ച്ച് 6 തീയതികളിലും പ്രത്യേക വിമാനങ്ങള്‍ ഉക്രൈനിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട് .റഷ്യ കഴിഞ്ഞ ദിവസം പിടിച്ചെടുത്ത കിഴക്കന്‍ ഉക്രൈനിലെ വിമത മേഖലകളില്‍ സ്വതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കയുടെ ഉപരോധം.
Post a Comment