6 നില കെട്ടിടത്തിൽ നിന്ന് വീണ് കുട്ടി മരിച്ചു
തിരുവനന്തപുരം വിതുരയിൽ 12 വയസുകാരൻ 6 നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശി മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment