കോഴിക്കോട്: ചിക്കന്‍ വാങ്ങണമെങ്കില്‍ ഇനി കൂടുതല്‍ പണം കൈയില്‍ കരുതണം.ഒരാഴ്ചക്കിടെ 40 രൂപയോളം കൂടി 220 രൂപയായി ഇറച്ചിയുടെ വില. വേനല്‍ കടുത്തതും കോഴിത്തീറ്റ വില കുത്തനെ ഉയര്‍ന്നതുമാണ് കോഴിയിറച്ചി വില വര്‍ദ്ധനവിന് കാരണമായി പറയുന്നത്. അസഹ്യമായ ചൂടില്‍ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളാണ് ഫാമുകളില്‍ ചത്തൊടുങ്ങുന്നത്. ചൂടുകാരണം കൂട്ടില്‍ വളര്‍ത്തുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറച്ചതോടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിത്തിറ്റ വില 150യോളമാണ് വര്‍ദ്ധിച്ചത്. നിലവില്‍ 1900 രൂപയാണ് തീറ്റയുടെ വില. കൊവിഡ് നിയന്ത്രണങ്ങളും കാലാവസ്ഥ വ്യതിയാനവും കാരണം കോഴിത്തീറ്റ ഉണ്ടാക്കാനുള്ള ചോളം, സോയാബീന്‍ തുടങ്ങിയവയുടെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ കോഴിത്തീറ്റയാണ് സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരും ഉപയോഗിക്കുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരും വീട്ടമ്മമാരും അതിജീവനത്തിനായി കോഴി ഫാം ആരംഭിച്ചിരുന്നു. അവര്‍ക്കും കോഴിത്തീറ്റ വില വര്‍ദ്ധന തിരിച്ചടിയായിട്ടുണ്ട്. കോഴി വില വരും ദിവസങ്ങളിലും ഉയരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതെസമയം ഇറച്ചിക്കും കോഴിക്കും തോന്നുംപോലെ വില ഈടാക്കുന്നതായി ആക്ഷേപമുണ്ട്.
Post a Comment