തളിപ്പറമ്പിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് ചരിഞ്ഞു; വിദ്യാർഥികളും അധ്യാപികയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു


തളിപ്പറമ്പ്: തളിപ്പറമ്പ് ചിന്മയ മിഷൻ സ്‌കൂളിൻ്റെ ബസ് നിയന്ത്രണം വിട്ട് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ മതിലിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് ചരിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി വിദ്യാർഥികളും ഒരു അധ്യാപികയും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വലിയൊരു അപകടസാധ്യതയാണ് തലനാരിഴയ്ക്ക് ഒഴിവായത്. അപകടം നടന്നയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും സംയുക്തമായി ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി. ബസിനുള്ളിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും അധ്യാപികയെയും സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post