ലോകകപ്പിൽ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരം ജെയ്ഡൻ ആഡംസ് അന്തരിച്ചു


കേപ് ടൗണ്‍: ഇത്തവണ ലോകകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് മരണപ്പെട്ടതായി ദക്ഷണാഫ്രിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങള്‍ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല. ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേണ്‍ കേപ് പോലീസ് അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇടംനേടിയിരുന്നു. മൂന്നാം മത്സരത്തില്‍ പകരക്കാരനായാണ് മധ്യനിര താരമായ ജെയ്ഡൻ ആഡംസ് കളത്തിലിറങ്ങിയത്. 2022 ല്‍ തന്റെ രാജ്യത്തിനായി അരങ്ങേറ്റം കുറിച്ച ആഡംസിന്റെ അകാല വിയോഗം തങ്ങളെ തകർത്തുവെന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോള്‍ പ്ലെയേഴ്‌സ് യൂണിയൻ പറഞ്ഞു. 2023 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും ജെയ്ഡൻ ആഡംസ് അംഗമായിരുന്നു.

Post a Comment

Previous Post Next Post