വിഎസിന് പദ്മവിഭൂഷണ്‍, മമ്മൂട്ടിക്കും, വെള്ളാപ്പള്ളിക്കും പദ്മഭൂഷണ്‍; പദ്മ പുരസ്കാരങ്ങള്‍ പ്രഖ‍്യാപിച്ചു

ഡല്‍ഹി: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉള്‍പ്പെടെ മൂന്നു പേർക്ക് പദ്മവിഭൂഷണ്‍ പുരസ്കാരം. പദ്മവിഭൂഷണൻ കിട്ടിയ അഞ്ച് പേരില്‍ മൂന്നു പേരും മലയാളികളാണ്.പൊതുപ്രവർത്തനത്തില്‍ മരണാനന്തര ബഹുമതിയായാണ് വി.എസ്. അച്യുതാനന്ദന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. സാഹിത്യ,വിദ്യാഭ്യാസ മേഖലയില്‍ പി. നാരായണൻ, പൊതു പ്രവർത്തനത്തില്‍ കെ.ടി.തോമസ് എന്നിവരാണ് കേരളത്തില്‍ നിന്ന് പദ്മവിഭൂഷണ്‍ നേടിയ മറ്റു രണ്ട് പേർ. കലാരംഗത്തെ പ്രവർത്തനത്തിന് മഹാരാഷ്ട്രയില്‍ നിന്നുള്ള ധർമേന്ദ്ര സിങ് ഡിയോളും( മരണാനന്തര പുരസ്കാരം) ഉത്തർപ്രദേശില്‍ നിന്നുള്ള എൻ. രാജയുമാണ് പദ്മവിഭൂഷണ്‍ നേടിയ മറ്റുള്ളവർ.77-ാം റിപ്പബ്ലിക് ദിനത്തിന്‍റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മമ്മൂട്ടിക്കു പുറമേ വെള്ളാപ്പള്ളി നടേശനും (പൊതു പ്രവർത്തനം) പദ്മഭൂഷണ് അർഹനായി.
എ ഇ മുത്തുനായഗം ( ‌ശാസ്ത്ര സാങ്കേതിക വിദ്യ) , കലാമണ്ഡലം വിമല മേനോൻ (കല), കെ. ദേവകിയമ്മ ജി (സാമൂഹ്യ പ്രവർത്തനം)എന്നിവരാണ് പദ്മശ്രീ നേടിയിരിക്കുന്നത്.

Post a Comment

Previous Post Next Post