ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുക എന്നത് പ്രമേഹരോഗികളെ സംബന്ധിച്ച് വെല്ലുവിളിയാണ്. എന്നാല്‍ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും നാരുകള്‍ ധാരാളമടങ്ങിയ ആഹാരരീതിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കും. പ്രമേഹം ഉള്ളവരാണെങ്കില്‍ അത് കുറയ്ക്കാൻ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ.
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ ഇതില്‍ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
പിയർ
പിയറില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയർ നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രിക്കാൻ പിയർ കഴിക്കുന്നത് നല്ലതാണ്.
ബ്രൊക്കോളി
ഫൈബർ, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിൻ എന്നിവ ധാരാളം ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി കുറവാണ്. ബ്രൊക്കോളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നുപയർ
പയറില്‍ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇലക്കറികള്‍
ചീര, മുരിങ്ങയില തുടങ്ങിയ പച്ചക്കറികളില്‍ നാരുകള്‍ കൂടുതലും കലോറി കുറവുമാണ്. ഇത് പ്രമേഹരോഗികള്‍ക്ക് ദിവസവും കഴിക്കാവുന്നതാണ്.
തവിട് കളയാത്ത ധാന്യങ്ങള്‍
തവിടുള്ള അരി, ഓട്‌സ്, ബാർലി എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസ് അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
നട്‌സുകളും വിത്തുകളും
ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ എന്നിവയില്‍ നാരുകള്‍ക്കൊപ്പം ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്
Post a Comment