കേരളം ഞെട്ടുന്ന ക്രൂരത! ഒരു വയസുകാരനെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റില്‍ ഇടിച്ചു കൊന്ന് സ്വന്തം പിതാവ്



തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി.
നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതിച്ചത്. കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. അച്ഛൻ കുറ്റം സമ്മതിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കും.
ആന്തരിക രക്തസ്രാവമാണ് ഇഹാന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസുകാരൻ മരിച്ചത്. മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ കുറ്റസമ്മതം.

Post a Comment

Previous Post Next Post