ഡല്‍ഹി: ദിവസവും നിരവധി ബിസിനസ് ഐഡിയകളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.അത്തരത്തില്‍ ഒരു കണ്ടന്റ് ക്രിയേറ്ററുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചർച്ച വിഷയം.തണുപ്പുള്ള ഒരു മലനിരയില്‍ നൂഡില്‍സ് വില്‍ക്കുകയാണ് യുവാവ്. എവിടെയാണ് ഇയാള്‍ ന്യൂഡില്‍സ് വില്‍ക്കുന്നത് എന്ന് വ്യക്തമല്ല. എന്നാല്‍ വിനോദസഞ്ചാരികള്‍ അമിതമായി വരുന്ന ഒരു മലനിരയിലാണ് കച്ചവടം എന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം.
ഒരു പ്ലാറ്റ് സാധാരണ മാഗി നൂഡില്‍സിന് 70 രൂപയും ചീസ് നൂഡില്‍സിന് 100 രൂപയുമാണ് വാങ്ങുന്നത്. ഒരു ദിവസം ഏകദേശം 300 മുതല്‍ 350 പ്ലേറ്റ് വരെ വില്‍ക്കുമെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. ഒരു ദിവസത്തെ വരുമാനം ഏകദേശം 21,000 രൂപയാണ്. അങ്ങനെയാണെങ്കില്‍ ഒരു മാസം ഏകദേശം ആറ് ലക്ഷത്തോളം വരുമാനം കാണുമെന്ന് അർത്ഥം.
'ഒരു ദിവസത്തേക്ക് മലനിരയില്‍ മാഗി നൂഡില്‍സ് വില്‍ക്കുന്നു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോലി ഉപേക്ഷിച്ച് ഈ ബിസിനസ് തുടങ്ങിയാലോയെന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ ഈ ബിസിനസിന് ചെലവ് ഉണ്ടെന്നും എല്‍പിജി ഗ്യാസ് സിലിണ്ടർ, മാഗി പാക്കറ്റുകള്‍, പ്ലേറ്റ്, പാത്രം എന്നിവ വാങ്ങണമെന്നും ഒരാള്‍ കമന്റ് ചെയ്യുന്നുണ്ട്. ഈ സ്ഥലം എവിടെയാണെന്ന് തിരക്കുന്നവരുമുണ്ട്. വീഡിയോ.
Post a Comment