സ്വര്‍ണവില പറക്കന്നു; ഇന്ന് 1800 രൂപ വര്‍ധിച്ചു, ഡോളറും രൂപയും വീണു, ഇന്നത്തെ പവന്‍ വില


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. 1800 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇനിയും വിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇത് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയും കനത്ത വെല്ലുവിളി നേരിടുന്നു. ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്.
ജനുവരിയില്‍ മാത്രം സ്വര്‍ണം ഒരു പവന് വര്‍ധിച്ചത് 20280 രൂപയാണ്. ഇത്രയും ഉയര്‍ന്ന അളവില്‍ സ്വര്‍ണവില വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. 2025ലേക്കാള്‍ അതിവേഗമാണ് ഈ വര്‍ഷത്തെ സ്വര്‍ണവിലയുടെ പോക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആദ്യമായി 5000 ഡോളര്‍ പിന്നിട്ടു. ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനി കേരളത്തിലെ വില സംബന്ധിച്ച്‌ അറിയാം.കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 119320 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 375 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് 14925 രൂപയാണ് ഇന്നത്തെ വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12255 രൂപയും എട്ട് ഗ്രാമിന് 98040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു എന്ന പ്രത്യേകയുമുണ്ട്. 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 18 കാരറ്റ് സ്വര്‍ണം.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9540 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 76320 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6150 രൂപയും എട്ട് ഗ്രാമിന് 49200 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 345 രൂപയായി. പത്ത് ഗ്രാമിന്റെ വില 3450 രൂപയായി വര്‍ധിച്ചു. സ്വര്‍ണത്തെ പോലെ വെള്ളി, ചെമ്പ് എന്നിവയുടെ വിലയും ഉയരുന്നു എന്നാണ് എടുത്തു പറയേണ്ടത്.

Post a Comment

Previous Post Next Post