കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്.മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് ഇവരുടെ മാതാവ് ചൊക്ലി പൊലിസില്‍ പരാതി നല്‍കിയിരുന്നു . ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയകായി സംശയക്കുന്നുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.
ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതല്‍ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് വ്യക്തമാക്കി.
Post a Comment