കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം
വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂരിലാണ് സംഭവം. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്.
മൊറാഴ സൗത്ത് എല്‍.പി സ്കൂളിലാണ് സംഭവം.
കണ്ണൂർ പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.
കണ്ണൂർ കോട്ടയം പഞ്ചായത്തില്‍ ഓപ്പണ്‍ വോട്ടിനെ ചൊല്ലി തർക്കമുണ്ടായി. എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് വാക്കേറ്റം.
കാഴ്ചയില്ലാത്ത സ്ത്രീ ഓപ്പണ്‍ വോട്ട് ചെയ്യാൻ എത്തിയതുമായി ബന്ധപ്പെട്ടാണ് തർക്കം. തർക്കത്തിനൊടുവില്‍ സ്ത്രീ ഒറ്റയ്ക്ക് വോട്ട് ചെയ്തു.

Post a Comment

Previous Post Next Post