കണ്ണൂർ : പള്ളിക്കുന്നിലെ സെൻട്രല്‍ ജയിലില്‍ നിന്നും ജയില്‍ അസി. സൂപ്രണ്ടിനെ മർദ്ദിച്ച കേസില്‍ പോക്സോ തടവുകാരനെതിരെ കണ്ണൂർ ടൗണ്‍ പൊലിസ് കേസെടുത്തു.ജയില്‍ സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. ജില്ലാ ജയില്‍ അസി. സൂപ്രണ്ട് അനസിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച്ച ജയില്‍ കോണ്‍ഫറൻസ് ഹാളില്‍ വെച്ച് പോക്സോ കേസിലെ പ്രതിയായ എലത്തൂർ സ്വദേശി രാഹുല്‍ അനസിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു വെന്നാണ് പരാതി.
പരുക്കേറ്റഅനസ് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഒന്നാം ബ്ളോക്കില്‍ സെല്ലില്‍കഴിയുന്ന രാഹുലിനെ മറ്റൊരു സെല്ലിലേക്ക് മാറ്റണമെന്ന് നിരന്തരം അപേക്ഷിച്ചിരുന്നു. ഇതു അംഗീകരിക്കാത്തതിനെ തുടർന്നാണ് മർദ്ദനത്തില്‍ കലാശിച്ചത്. ഗോവിന്ദച്ചാമിജയില്‍ ചാടിയതിനു ശേഷം കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
Post a Comment