'പവനായി ലക്ഷം' സ്വർണവില ഒരു ലക്ഷം രൂപ കടന്നു!

രാജ്യത്ത് ആദ്യമായി സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നു. ഇന്ന് ഒരു പവന്  വില 1,600 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണ്ണാഭരണങ്ങളുടെ വില പവന് 1,600 രൂപ വർദ്ധിച്ച് 1,02,160 രൂപയിലും ഗ്രാമിന് 200 രൂപ വർദ്ധിച്ച് 12,770 രൂപയിലും എത്തി. ഇന്നലെ (ഡിസംബർ 22 തിങ്കളാഴ്ച) സ്വർണവില രണ്ട് തവണ ഉയർന്നു. ആദ്യം 99,200 രൂപയായിരുന്ന വില രണ്ടാമത് 99,840 രൂപയായി. ഇത് എക്കാലത്തെയും ഉയർന്ന വിലയാണ്.

Post a Comment

Previous Post Next Post