ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊന്ന ആണ്‍മക്കള്‍ അറസ്റ്റില്‍

ചെന്നൈ: മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ ഉത്രകൊലക്കേസ് മോഡലില്‍ കൊലപ്പെടുത്തിയ ആണ്‍മക്കള്‍ അറസ്റ്റില്‍.
തിരുവള്ളൂർ ജില്ലയിലാണു സംഭവം.
പിതാവിനെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്റ് ഗണേശനാണ് (56) കൊല്ലപ്പെട്ടത്.
പാമ്ബ് കടിയേറ്റ ഗണേശനെ ആശുപത്രിയില്‍ എത്തിക്കാൻ വൈകിയതിലുള്ള പോലീസിന്റെ സംശയമാണ് കൊലപാതകം ചുരുളഴിയാൻ ഇടയാക്കിയത്. സംഭവത്തില്‍ ഗണേശന്റെ മക്കളായ മോഹൻരാജും ഹരിഹരനും അറസ്റ്റിലായി.
പാമ്ബുകടിയേറ്റ ഉടനെ പിതാവിനെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ മക്കള്‍ തയാറായില്ല. എന്നാല്‍ മരണം സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഇൻഷ്വറൻസ് കമ്ബനിയില്‍ വിളിച്ച്‌ മക്കള്‍ ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യുന്നതിനെക്കുറിച്ച്‌ ചോദിച്ചിരുന്നു. ഗണേശന് 11 ഇൻഷുറൻസ് പോളിസികളുണ്ടായിരുന്നു. ഇതില്‍ നാലെണ്ണം മരണശേഷം ലഭിക്കുന്ന മൂന്ന് കോടി രൂപയുടെ ഇൻഷ്വറൻസ് പോളിസികളായിരുന്നു.

Post a Comment

Previous Post Next Post