കാലിക്കറ്റിനെ തകര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സെമി ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയെ തോല്‍പ്പിച്ച്‌ കണ്ണൂര്‍് വാരിയേഴ്‌സ് എഫ്‌സി ഫൈനലില്‍.എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാന്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. കണ്ണൂര്‍ ആദ്യമായി ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ ഫോഴ്‌സ കൊച്ചിയോട് കണ്ണൂര്‍ പരാജയപ്പെട്ടിരുന്നു.
കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 19 ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയില്‍ മലപ്പുറം എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സി വിജയികളുമായി ഏറ്റുമുട്ടും. തൃശൂര്‍ മാജികിന് എതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കണ്ണൂര്‍ വാരിയേഴ്‌സ് സെമി ഫൈനലിന് ഇറങ്ങിയത്. പനികാരണം പുറത്തിരിക്കേണ്ടി വന്ന സന്ദീപ് എസിന് പകരം പ്രതിരോധ നിരയില്‍ സച്ചിന്‍ സുനില്‍ ഇറങ്ങി. അറ്റാക്കിംങില്‍ പരിക്കില്‍ നിന്ന് പൂര്‍ണമുക്തി ലഭിക്കാത്ത കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോയ്ക്ക് പകരമായി ടി ഷിജിനും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
സെമി ഫൈനലിന് നേരത്തെ യോഗ്യത നേടിയിരുന്ന കാലിക്കറ്റ് എഫ്‌സി അവസാന മത്സരങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്ബന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ അടിമുടി മാറ്റങ്ങള്‍ നടത്തി മികച്ച ഇലവനെയാണ് കാലിക്കറ്റ് എഫ്‌സി ഇറക്കിയത്. ഗോള്‍ കീപ്പര്‍ ഹജ്മല്‍, പ്രതിരോധ താരം റിച്ചാര്‍ഡ്, മുഹമ്മദ് റിയാസ്, സച്ചിന്‍ സിബി മധ്യനിരയില്‍ ജോനാതന്‍ പെരേര, മുഹമ്മദ് അഷ്‌റഫ് എ.കെ., അറ്റാക്കിംങില്‍ മുഹമ്മദ് അജ്‌സല്‍, പ്രശാന്ത് കെ. തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ മടങ്ങിയെത്തി.

Post a Comment

Previous Post Next Post