തദ്ദേശ തെരഞ്ഞെടുപ്പ്. മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ എക്‌സൈസ്. ഡ്രൈ ഡേയില്‍ മദ്യം വില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചാലും കുടുങ്ങും


എല്ലാ തെരഞ്ഞെടുപ്പു കാലത്തും ഉയരുന്ന പരാതിയാണു മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നത്.
കലാശക്കൊട്ടിലും വോട്ടുപിടുത്തതിനും പ്രവര്‍ത്തകര്‍ക്കു ഊര്‍ജം പകരാനും മദ്യം മസ്റ്റാണെന്നു കരുതുന്നവരും ഉണ്ട്.
ഇക്കുറി അത്തരം പരാതികള്‍ ഉയരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് എക്‌സൈസ്. സംസ്ഥാനത്ത് രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണു വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും.
ഡിസംബര്‍ 13നാണു വോട്ടെണ്ണല്‍. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്ബുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകുമെന്നും.
ഡിസംബര്‍ 8, 9 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മദ്യം കിട്ടില്ല.
ഡിസംബര്‍ 10,11- തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഡിസംബര്‍ 13- സംസ്ഥാനമാകെ മദ്യനിരോധനം സംസ്ഥാനത്ത് ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെ 1199 ഇടത്തേക്കും തെരഞ്ഞെടുപ്പു നടക്കും.തുടര്‍ച്ചയായ ഡ്രൈഡേകള്‍ കണക്കിലെടുത്തു അവസരം മുതലാക്കി ബ്ലാക്കില്‍ മദ്യം വില്‍ക്കുന്നവര്‍ സജീവമാകും.
കുപ്പുിയുടെ വിലയും ഇരുന്നൂറോ മുന്നൂറോ കൂടുതല്‍ തങ്ങളുടെ സര്‍വീസും ലാഭവും ചേര്‍ത്താണ് ഇത്തരക്കാര്‍ മദ്യം വില്‍ക്കുക. ഇതോടൊപ്പം സ്ഥാനാര്‍ഥികളുടെ അണികളും മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യാന്‍ ശ്രമിക്കും.
ഇന്നു മുതല്‍ തന്നെ ബിവറേജില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അനധികൃതമായി മദ്യം സൂക്ഷിക്കുകയോ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും കുറ്റകരമാണെന്നു എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരക്കാരെ പിടികൂടാന്‍ എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവും നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post