ഓണ്‍ലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുറ്റ്യൂബറും ബിഗ്ബോസ് താരവുമായ മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‍ലി പിടിയില്‍


കോഴിക്കോട് : ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യുറ്റ്യൂബറും ബിഗ് ബോസ് താരവുമായ മുഹമ്മദ് ഡിലിജൻറ് ബ്ലെസ്‍ലി പിടിയില്‍.
ഓണ്‍ലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ബിഗ് ബോസ് താരം പിടിയിലായിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ സംഘത്തിന്റെ ഭാഗമാണ് ബ്ലെസ്‍ലി എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. മലയാളം ബിഗ് ബോസ് സീസണ്‍ നാലിലെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു മുഹമ്മദ് ഡിലിജന്റ് ബ്ലെസ്‍ലി.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച്‌ ആണ് ഈ ഡിജിറ്റല്‍ തട്ടിപ്പ് നടന്നതെന്നാണ് സൂചന. കാക്കൂർ പോലീസ് ആണ് കേസെടുത്തു നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം മ്യൂള്‍ അക്കൗണ്ടുകള്‍ വഴി കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുമാസമായി ക്രൈംബ്രാഞ്ച് ഈ സംഭവത്തില്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതില്‍ ഇനിയും നിരവധി പേർ അറസ്റ്റിലാകാൻ ഉണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്.

Post a Comment

Previous Post Next Post