ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍.
യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യുഐഡിഎഐ) സിഇഒയുടെ വെളിപ്പെടുത്തല്‍ പ്രകാരം മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഇനിമുതല്‍ ഫോട്ടോകോപ്പി എടുത്തുവെക്കാന്‍ പാടില്ല.
രേഖകളുടെ വെരിഫിക്കേഷന്‍ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ വൈകാതെ എല്ലായിടത്തും കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഹോട്ടല്‍ പോലുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാറിന്റെ ഫോട്ടോകോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിഷയങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്.
ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ തങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നുപോകുമോയെന്ന് ഭയക്കുന്നയാളുകളും ധാരാളമാണ്. അത് ഇല്ലാതാക്കുന്നതിനായാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.' യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പിയെടുക്കുന്ന ആളുകള്‍ക്കും കമ്ബനികള്‍ക്കുമെതിരെ കർശനനടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Post a Comment