കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വന്‍ വില വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്.
രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കാരണം ആഗോള വിപണിയില്‍ സര്‍വകാല കുതിപ്പിലാണ് സ്വര്‍ണം. ഇനിയും ഉയരുമെന്നും പറയപ്പെടുന്നു. സ്വര്‍ണം വിറ്റ് പണമാക്കേണ്ട; വരാനിരിക്കുന്നത് ബംബര്‍ ലോട്ടറി, മഞ്ഞലോഹം ഇനിയും തിളങ്ങുംഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 94920 രൂപയായിരുന്നു. കൂടിയത് 99280 രൂപയും. എന്നാല്‍ ഈ റെക്കോര്‍ഡ് വില മറികടന്ന് സ്വര്‍ണം കുതിക്കുമെന്നാണ് പുതിയ വിവരം. ഇന്നത്തെ വില വര്‍ധനവ് ഇതിന്റെ സൂചനയായും വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വില കുറയുകയും പിന്നീട് ആ വിലയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് ഇന്നത്തെ കുതിപ്പ്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 99200 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ചു. 100 രൂപ കൂടി വര്‍ധിച്ചാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും മറികടക്കും. 4000 രൂപയില്‍ അധികം ഈ മാസം പവന്‍വില കൂടി. ആഗോള അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതിനാല്‍ ഇനിയും വില കൂടുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
Post a Comment