'അയാള്‍ എന്റെ വയറ്റില്‍ ചവിട്ടി, മുഖത്ത് വള വെച്ച്‌ ഇടിച്ചു; ആശുപത്രിയിലെത്തിച്ചത് വീണെന്ന് കള്ളം പറഞ്ഞ്'; വെളിപ്പെടുത്തലുമായി ജസീല പര്‍വീണ്‍

'സ്റ്റാർ മാജിക്ക്' എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയും മോഡലുമാണ് ജസീല പർവീണ്‍.നിരവധി ആരാധകരുള്ള നടി കൂടിയാണ് ജസീല. കഴിഞ്ഞ ദിവസം ജസീല പങ്കുവെച്ച ചില ചിത്രങ്ങളും പോസ്റ്റുകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.
തന്റെ കാമുകനില്‍ നിന്നും നേരിട്ട ക്രൂരമായ പീഡനങ്ങളെ കുറിച്ചാണ് ജസീല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. ഡോണ്‍ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകള്‍ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറയുന്നു.
ഡോണ്‍ തോമസുമായി ഒരു തർക്കം ഉണ്ടായപ്പോള്‍ അയാള്‍ തന്റെ വയറ്റില്‍ ചവിട്ടിയെന്നും മുഖത്ത് ഇടിച്ചെന്നും ജസ‍ീല പറയുന്നുണ്ട്. ഒരു ഘട്ടം എത്തിയപ്പോള്‍ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു. ''2024 ഡിസംബർ 31ന് ന്യൂയർ പാർട്ടിക്കുശേഷം ഡോണ്‍ തോമസ് വിതയത്തിലും ഞാനും തമ്മില്‍ ഒരു വാക്കു തർക്കം ഉണ്ടായി.
അതിനിടെ, അയാള്‍ എന്റെ വയറ്റില്‍ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്ത് വള ചേർത്ത് വെച്ച്‌ പലതവണ ഇടിച്ചു. മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാൻ അയാള്‍ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു. ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

Post a Comment

Previous Post Next Post