തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറില്‍ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കാലവർഷം നൂറു ദിവസം പിന്നിടുമ്ബോള്‍ ഈ സീസണില്‍ ഏറ്റവുമധികം മഴ ലഭിച്ചത് മലബാറില്‍. മേയ് 24 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവുമധികം മഴ ലഭിച്ചത് കാസർകോട് ജില്ലയിലാണ്. 3702.3 മില്ലി മീറ്റർ മഴയാണ് കാസർകോട് ലഭിച്ചത്. തൊട്ടുപിന്നില്‍ കണ്ണൂരാണ്. നൂറ് ദിവസത്തിനിടെ 3635.4 മില്ലി മീറ്റർ മഴ കണ്ണൂരില്‍ ലഭിച്ചപ്പോള്‍ കോഴിക്കോട് 3036.6 മില്ലിമീറ്റർ മഴ ലഭിച്ചു.
തെക്കൻ ജില്ലകളില്‍ കാലം വർഷം തുടങ്ങി നൂറ് ദിവസം പിന്നിടുമ്ബോള്‍ മഴയില്‍ കുറവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലത്താണ്. 1353.3 മില്ലി മീറ്റർ മഴ കൊല്ലത്ത്് ലഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് 1414.3 മില്ലി മീറ്റർ മഴ ഇക്കാലയളില്‍ ലഭിച്ചു. സംസ്ഥാനത്ത് മൊത്തം കാലവർഷം തുടങ്ങി നൂറ് ദിവസം പിന്നിടുമ്ബോള്‍ 2414.1 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്.
Post a Comment