രോഗികളുമായി സൈറണ്‍ മുഴക്കി പോകുന്ന ആംബുലൻസില്‍ എം ഡി എം എ കടത്ത് ; കണ്ണൂര്‍ തളിപ്പറമ്പിൽ ആംബുലൻസ് ഡ്രൈവര്‍ അറസ്റ്റില്‍

തളിപ്പറമ്പ് : ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്ബ് ടൗണ്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടി വാതുക്കലില്‍ നിന്ന് എം.ഡി.എം.എയുമായി ആംബുലൻസ് ഡ്രൈവർ അറസ്റ്റില്‍.
430 മില്ലി ഗ്രാം എം.ഡി.എം.എയാണ് കായക്കൂല്‍ സ്വദേശി മുസ്തഫ കെ. പി (37)യുടെ കൈയ്യില്‍ നിന്ന് തളിപ്പറമ്ബ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജീവൻ പി. കെയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ആംബുലൻസ് ഡ്രൈവറായ മുസ്തഫ രോഗികളുമായി കർണാടകയിലെ ആശുപത്രികളിലേക്ക് പോകുമ്ബോള്‍ അവിടെ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം. എ ശേഖരിച്ച്‌ രോഗികളുമായി തിരിച്ചു വരുമ്ബോള്‍ നാട്ടിലെത്തിക്കുകയാണ് പതിവ് എന്നും, നാട്ടില്‍ എത്തിയതിനു ശേഷം എംഡി എം എ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കയ്യില്‍ കൊടുക്കാതെ ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച്‌ അയതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്ത് മയക്കുമരുന്ന് വെച്ച ലൊക്കേഷൻ അറിയിക്കുകയാണ് പതിവ്ഈ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയില്‍ നിന്നും മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് മുസ്തഫ. രോഗികളുമായി വരുന്ന ആംബുലൻസ് എക്സൈസ് , പോലീസ് പരിശോധന ഇല്ലാതെ കടന്നുപോകാം എന്ന ധാരണയിലാണ് മുസ്തഫ ആംബുലൻസില്‍ മയക്കുമരുന്ന് കടത്തുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ, മനോഹരൻ. പി. പി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ, സിവില്‍ എക്സൈസ് ഓഫീസമാരായ വിജിത്ത്. ടി. വി, കലേഷ്, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post