കായംകുളം: ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്‌ആര്‍ടിസി ബസ്സും താർ ജീപ്പും കൂട്ടിയിടിച്ചു കുട്ടികള്‍ ഉള്‍പ്പടെ 3 പേര്‍ തല്‍ക്ഷണം മൃതിയടഞ്ഞു.
ഇന്ന് രാവിലെ 6 മണിക്ക് ഓച്ചിറ വലിയകുളങ്ങരയില്‍ ആണ് സംഭവം. രണ്ട് പേര്‍ രക്ഷപ്പെട്ടു, ജീപ്പ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് നിഗമനം. ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയില്‍നിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ജീപ്പ് പൂർണ്ണമായും തകർന്നു. അപകടം നടന്നയുടൻ വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.
പ്രിൻസ് തോമസ്, മകൻ അതുല്‍, മകള്‍ അല്‍ക്ക എന്നിവരാണ് മരിച്ചത്. ഭാര്യയും മകളും ആണ് ചെറിയ പരിക്കൊടെ രക്ഷപ്പെട്ടത്. ഭാര്യാ സഹോദരനെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കൊണ്ട് വിട്ടു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. തേവലക്കര സ്വദേശികളാണ്.
Post a Comment