മുബൈ: യുപിഐ ആപ്പില്‍ സ്വീകരിക്കുന്നയാള്‍ നല്‍കേണ്ടയാള്‍ക്ക് റിക്വസ്റ്റ് അയച്ച് പണം സ്വീകരിക്കുന്ന സംവിധാനം നിർത്തുന്നു.നവംബർ ഒന്നുമുതല്‍ ഈ സേവനം അവസാനിപ്പിക്കാനാണ് നാഷണല്‍ പെയ്മെന്റ് കോർപ്പറേഷന്റെ തീരുമാനം. 'പുള്‍ ട്രാൻസാക്ഷൻ' എന്നാണ് ഇത് അറിയപ്പെടുന്നത്.
വ്യക്തികള്‍ തമ്മിലുള്ള പുള്‍ ട്രാൻസാക്ഷനുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. സേവനം നിർത്തുന്നതായും ഇതിനുള്ള സൗകര്യം ആപ്പുകളില്‍നിന്ന് നീക്കണമെന്നും കാട്ടി ബാങ്കുകള്‍ക്കും ഫിൻടെക് കമ്ബനികള്‍ക്കും എൻപിസിഐ അറിയിപ്പ് കൈമാറി.
ഈ രീതിയില്‍ പരമാവധി 2,000 രൂപവരെയാണ് സ്വീകരിക്കാൻ അനുവദിച്ചിരുന്നത്. സാധാരണ രീതിയില്‍ ക്യുആർ കോഡ് സ്കാൻ ചെയ്ത് അക്കൗണ്ട് അല്ലെങ്കില്‍ ഫോണ്‍ നമ്ബർ നല്‍കി പണം കൈമാറുന്നതിനുപകരം പണം സ്വീകരിക്കുന്നയാള്‍ നല്‍കേണ്ടയാള്‍ക്ക് ഇത്ര രൂപ നല്‍കാൻ ആവശ്യപ്പെട്ട് സന്ദേശം നല്‍കുന്നതാണ് ഈ സംവിധാനം.
ഈ റിക്വസ്റ്റിന് ഉപഭോക്താക്കള്‍ പലപ്പോഴും അറിയാതെ പിൻനമ്ബർ നല്‍കി അംഗീകാരം നല്‍കുന്നു. ഇത് ഇവർക്ക് പണം നഷ്ടമാകാനിടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Post a Comment