അര്‍ജുന്‍ ടെൻഡുല്‍ക്കര്‍ വിവാഹിതനാകുന്നു

മുബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ കൊച്ചുമകള്‍ സാനിയയാണ് വധു.
അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു.
25 കാരനായ അര്‍ജുന്‍ ഇടങ്കൈ ഫാസ്റ്റ്-ബൗളിങ് ഓള്‍റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിലും, 2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഭാഗമാണ് അര്‍ജുന്‍. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായ രംഗത്താണ് സാനിയയുടെ കുടുംബം പ്രവര്‍ത്തിക്കുന്നത്. ക്വാളിറ്റി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള കമ്ബനികളും സാനിയയുടെ കുടുംബത്തിന്‍റേതാണ്.

Post a Comment

Previous Post Next Post