കോഴിക്കോട്: വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് അമ്മയ്ക്ക് ദാരുണാന്ത്യം.
കോഴിക്കോട് വാണിമേലില്‍ ആണ് അപകടം നടന്നത്. കുനിയില്‍ പീടികയ്ക്ക് സമീപം പറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ ആണ് മരിച്ചത്. 30വയസ്സായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ സമീപമുള്ള പറമ്ബിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Post a Comment