അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന് തുണയായി ബസ് ജീവനക്കാര്‍

വടകര: അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന് തുണയായി ബസ് ജീവനക്കാർ. പനിയെത്തുടർന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ കൊയിലാണ്ടി-വടകര റൂട്ടിലോടുന്ന സാരംഗ് ബസ് ജീവനക്കാർ വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.കുട്ടിക്ക് വയ്യാതായതോടെ മറ്റൊന്നും ആലോചിക്കാതെ ബസ് നേരെ വടകര സഹകരണ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.ശനിയാഴ്ച രാവിലെ 11 മണിയോടെ കൊയിലാണ്ടിയില്‍നിന്ന് വടകരയിലേക്ക് ട്രിപ്പ് നടത്തുകയായിരുന്നു സാരംഗ് ബസ്. ഇതിനിടെ അരവിന്ദ് കോസ് ബസ്സ്റ്റോപ്പില്‍നിന്ന് കുഞ്ഞുമായി അച്ഛനും അമ്മയും കരഞ്ഞുകൊണ്ട് ബസിലേക്ക് കയറുകയായിരുന്നു. കുട്ടിക്ക് ഈ സമയത്ത് ബോധമുണ്ടായിരുന്നില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. മറ്റു വാഹനങ്ങളന്വേഷിച്ച്‌ ആശുപത്രിയിലെത്തിക്കുന്നത് സമയനഷ്ടവും അപകടവുമുണ്ടാക്കുമെന്ന ധാരണയില്‍ കുട്ടിയെ കയറ്റിയ ഉടന്‍ മറ്റെവിടെയും നിര്‍ത്താതെ ബസ് സഹകരണ ആശുപത്രിയിലേക്ക് പോവുകയായിരുന്നു

Post a Comment

Previous Post Next Post