കണ്ണൂർ: ശിക്ഷ കാലാവധി അവസാനിച്ച് ജയിലില്‍ നിന്നിറങ്ങി വീട്ടില്‍ പോകാൻ ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ആളാണ് മോഷണക്കേസില്‍ വീണ്ടും പിടിയിലായത്.സംഭവത്തില്‍ തൃശൂർ സ്വദേശി ബാബുരാജ് എന്ന സോഡ ബാബുവിനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് പോകാനായി ഇയാള്‍ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ശിക്ഷ അവസാനിച്ച് ജയിലില്‍ നിന്നിറങ്ങി, വീട്ടിലേക്ക് പോകാൻ ബൈക്ക് മോഷണം; സോഡ ബാബു വീണ്ടുംപിടിയില്‍
Alakode News
0
Post a Comment