കെഎസ്‌ആര്‍ടിസി ബസിലെ ഡോറില്‍ ഇനി കയറുകള്‍ വേണ്ട

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിലെ ഡോറില്‍ കെട്ടിയ കയറുകള്‍ നീക്കാൻ ഉത്തരവ്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
എല്ലാ ബസിന്‍റെയും ഡോറുകളില്‍നിന്നും കയർ, പ്ലാസ്റ്റിക് ചരടുകള്‍, വള്ളികള്‍ തുടങ്ങിയവ നീക്കം ചെയ്യണമെന്ന് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയറാണ് ഉത്തരവിറക്കിയത്. ഇത്തരത്തില്‍ കയറുകള്‍ കെട്ടാൻ പാടില്ലെന്ന് നേരത്തെ തന്നെ കെഎസ്‌ആർടിസിയില്‍ ഉത്തരവുണ്ടായിരുന്നതാണ്.

കയറുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മനുശ്യാവകാശ കമ്മീഷന് മുന്നിലും പരാതി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്‌ആർടിസി മെക്കാനിക്കല്‍ എൻജിനീയർ കയറുകള്‍ നീക്കാൻ ഉത്തരവിട്ടത്.

Post a Comment

Previous Post Next Post